വളയിട്ട കൈകളിലെ സമര വീര്യം
പോരാട്ട ഭൂമികയുടെ ചരിത്ര താളുകളില്‍ സ്ത്രീകളുടെ പങ്ക് തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ് . ശത്രുക്കളില്‍ നിന്ന് സ്വന്തം കുടുംബത്തെയും സമൂഹത്തെയും ദേശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ സ്ത്രീകള്‍ പ്രധാന പങ്ക് വഹിക്കുന്നു.
ഈ അടുത്ത കാലത്ത് കേട്ട ഒരു ,സ്ത്രീ സമരമാണ് ഭര്ത്താക്കന്മാര്ക്കെതിരെ കിടപ്പറ പൂട്ടി ചിലര്‍ സമരം ചെയ്തത് . ഏത് രാജ്യത്തായാലും ഉഗ്രമായ സ്ത്രീ സമരം . വികസിക്കേണ്ടവയാണ് യോനികള്‍ എന്ന ബോധത്തിന്റെ പൊളിച്ചെഴുത്ത് ആയിരിന്നു ആ സമരം .
മണിപ്പൂരിലെ പട്ടാള നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന ഇറോം ശര്‍മിളയും സ്ത്രീ സമര മുഖത്തെ ജ്വലിക്കുന്ന മുഖമാണ്.
ശമ്പള വര്‍ധനക്ക് വേണ്ടി ഒരു കക്ഷിയിലും പെടാതെ തൊണ്ട പൊട്ടി അലറി മുദ്രാവാക്യം വിളിച്ചും നിരാഹാരം കിടന്നും നടത്തിയ നഴ്സുമാരുടെ സമരവും നമ്മള് കണ്ടതാണ്.ഇരിക്കല്‍ സമരത്തിലൂടെ സ്ത്രീ സമര വീര്യം കാണിച് തന്ന കല്യാണ്‍ സില്‍ക്സ് ജീവനക്കാരെയും നമ്മള് കണ്ടു

ഇന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ശൈനിയിലൂടെയും സ്ത്രീ സമര വീര്യം ജ്വലിച് നില്ക്കുന്നു
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ വിയറ്റ്നാം സ്ത്രീകളെയും നമ്മള് കണ്ടു.
അറബ് വസന്തത്തില്‍ ഹിജാബ് ധരിച് സമരത്തിനിറങ്ങിയ സ്ത്രീ പോരാളികളെയും ഈ അടുത്ത കാലത്ത് നമ്മള് കണ്ടു .
ഇസ്ലാമിലെ ആദ്യ രക്തസാക്ഷിയും സുമയ്യ എന്ന പേരുള്ള സ്ത്രീ ആയിരിന്നു .
അറബ് വസന്തത്തില്‍ ഹിജാബ് ധരിച് സമരത്തിനിറങ്ങിയ സ്ത്രീ പോരാളികളെയും ഈ അടുത്ത കാലത്ത് നമ്മള് കണ്ടു .
ഇസ്ലാമിലെ ആദ്യ രക്തസാക്ഷിയും സുമയ്യ എന്ന പേരുള്ള സ്ത്രീ ആയിരിന്നു .
അന്നൊക്കെ സ്ത്രീകൾ ആരും ക്ഷണിച്ചിട്ട് പൊതുരംഗത്തേയ്ക്ക് കടന്നുവന്നവരല്ല. അവരെ ആരും കൊണ്ടുവന്നതുമല്ല. മറിച്ച് തങ്ങളെ സമൂഹത്തിന് ആവശ്യമുണ്ടെന്നും സാമൂഹ്യമാറ്റത്തിനായി നടക്കുന്ന പോരാട്ടങ്ങളിൽ തങ്ങളുടേതായ പങ്ക് വഹിക്കാനുണ്ടെന്നും തിരിച്ചറിഞ്ഞ് സ്വയമേവ അവർ വരികയായിരുന്നു.
ജനങ്ങളുടെ സര്‍ഗശക്തിയെ അട്ടിമറിക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് ഇന്ന് സാമൂഹ്യ മുന്നേറ്റത്തിനായി നടക്കുന്ന പോരാട്ടങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടേതായ കടമ നിര്‍വഹിക്കേണ്ടതുണ്ട്.
കുടുംബ ബന്ധങ്ങളെ വളര്‍ത്തുന്നതിലും ശക്തിപ്പെടുതുന്നതിലും സ്ത്രീകള്‍ക്ക് മഹത്തായ ഒരു പങ്കുണ്ട്.
-------മുബാറക് പുത്തനത്താണി -------