Wednesday, December 10, 2014

ജീവന്‍ വേണോ ? എങ്കില്‍ മതം മാറ് .

"രാവിലെ ജോലിക്ക് പോകാൻ ഉണർന്നപ്പോൾ വീടിനു പുറത്ത് ആയുധം പിടിച്ചു നില്ക്കുന്ന വരെ കണ്ട് ഞാൻ പേടിച്ചു.ഭാര്യയേയും രണ്ടു മക്കളെയും വിളിച്ചുണർത്തിയപ്പോഴേക്കും അവർ വീടിനുള്ളിൽ എത്തിയിരുന്നു.മൂര്ച്ചയുള്ള ആയുധങ്ങൾ മക്കളുടെ നേരെ പിടിച്ചു ജീവിക്കണോ എന്നവർ ചോതിച്ചു.നിലവിളിക്കുന്ന മക്കളെ നോക്കി അവർ പറഞ്ഞതാനുസരിക്കേണ്ടി വന്നു."

ഇത് നടക്കുന്നത് പാകിസ്ഥാനിലോ ഇറാഖിലോ അല്ല ,
ഇന്ത്യാ മഹാ രാജ്യത്തിന്‍റെ "ദില്‍" ആയ ദില്ലിയുടെ അടുത്ത പ്രദേശം, ലോക മഹാല്‍ഭുതങ്ങളിലൊന്നായ താജ്മഹല്‍ സ്ഥിതി കൊള്ളുന്ന ആഗ്രയില്‍ .

പക്ഷേ ഇവിടെ മതം മാറ്റുന്ന മതവും സ്വീകരിക്കപ്പെടാന്‍ നിര്‍ബന്ധിതമാകുന്ന മതവും പാകിസ്ഥാനില്‍ നിന്നും ഇറാഖില്‍ നിന്നും വ്യത്യസ്തമാണ്.
അതു കൊണ്ട് തന്നെ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്കും യു . എന്‍  നും ഇതൊരു വാര്‍ത്തയേ അല്ല .
ഇത് പോലോത്തെ ഒരു മതം മാറ്റലിന്റെ പേര് പറഞ്ഞാണ് ഫ്രാന്‍സ് ഇറാഖിലേക്ക് പട്ടാളത്തെ അയച്ചതും ആകാശത്ത കൂടെ പറന്ന് ചെന്ന്‍ ബോംബിടുന്നതും .

ISIS ന്‍റെ ക്രൂരതകള്‍ ഒരു വശത്ത് കൊട്ടിയാഘോഷിക്കുകയും മറു വശത്ത് ISIS നെ പോലും വെല്ലുന്ന രീതിയില്‍ RSS കാരനായ നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിന് ശേഷം RSS ന്‍റെ ക്രൂരതകള്‍ അരങ്ങ് വാഴുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലാകുന്നു .

എങ്ങോട്ടാണ് ഈ രാജ്യത്തിന്‍റെ പോക്ക് എന്നോര്‍ത് ഇവിടുത്തെ ന്യൂനപക്ഷങ്ങളും മതേത്വര ജനാധിപത്യ വിശ്വാസികളും ഒരു പോലെ ആശങ്കയിലാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പോലും നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ പുറപ്പെടുവിച് കൊണ്ടിരിക്കുന്നു .

ഒരു MP  പറഞ്ഞത് ഇന്ത്യക്കാരെല്ലാം രാമന്‍റെ മക്കള്‍ ആണെന്നാണ്‌ . എന്ന്‍ മാത്രമല്ല ഇത് അംഗീകരിക്കാത്തവര്‍ പാകിസ്താനിലേക്കും പോകണമെന്നും.
ഇന്ത്യയുടെ ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി പറഞ്ഞത് ഭഗവത്ഗീത ഇന്ത്യയുടെ ദേശീയ ഗ്രന്ഥം ആക്കണമെന്നാണ്. മന്ത്രി പറയേണ്ടിയിരുന്നത് ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യയുടെ ദേശീയ ഗ്രന്ഥം എന്നല്ലേ ...

ലോകമഹാത്ഭുതങ്ങളില്‍ തന്നെ വിസ്മയമായി മാറിയ താജ്മഹലില്‍ എത്തി നില്‍ക്കുന്നു അവസാനം .
ഷാജഹാന്‍ ചക്ക്രവര്‍ത്തിക്ക് മറ്റു സ്ഥലങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണോ ക്ഷേത്രം തകര്‍ത്ത് തന്‍റെ പ്രിയതമക്ക് താജ്മഹല്‍ പണിതത്  ?
മുഗള്‍ ചക്ക്രവര്‍ത്തിമാര്‍ക്ക് ഹൈന്ദവ ആരാധനാലയങ്ങളും ഹൈന്ദവരെയും ഇല്ലാതാക്കണം എന്ന അജണ്ട ഉണ്ടായിരുന്നെങ്കില്‍   ഇന്നും ഭൂരിപക്ഷമായി ഈ രാജ്യത്ത് ഇവിടുത്തെ ഹൈന്ദവ സഹോദരങ്ങള്‍  ഉണ്ടാകുമോ ?

ഇത് കൊണ്ടൊന്നും RSS ക്രൂരതകള്‍ അവസാനിക്കുമെന്നും ആരും കരുതുന്നില്ല .
അടുത്ത 5 വര്‍ഷക്കാലം ഇത് പോലെ പല സംഭവങ്ങളും ഉണ്ടാകും എന്ന്‍ തന്നെയാണ് ഇവിടുത്തെ സാധാരണ ജനങ്ങള്‍ കരുതുന്നത് .

ആദ്യമൊക്കെ മുസ്ലിംകള്‍ക്കെതിരെ മാത്രമേ RSS തീവ്രവാദികള്‍ പ്രവര്‍ത്തിച്ചിരുന്നുവുള്ളൂ എങ്കില്‍ ഇന്ന്‍ ഇന്ത്യയിലെ ന്യൂനപക്ഷമായ എല്ലാ വിഭാഗങ്ങള്‍ക്കെതിരെയും ആണ് RSS ന്‍റെ പ്രവര്‍ത്തനം .

അതു കൊണ്ട് തന്നെ മോഡി സര്‍ക്കാരിന്‍റെ കാലാവധി തീരുന്നത് വരെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കോയോടെ ആയിരിക്കും ഓരോ ദിവസവും തള്ളി നീക്കുക .

അടിസ്ഥാന ജനവിഭാഗത്തിന്റെ, പിന്നോക്കക്കാരന്റെ, പീഡിതന്റെ  മതമൈത്രിയുടെ , മഹാത്മാ ഗാന്ധി സ്വപ്നം കണ്ട ആ ഇന്ത്യ ... ആ ഇന്ത്യക്കായി ഇനിയും ഒരുപാട് കാലങ്ങള്‍ കാത്തിരിക്കെണ്ടിയിരിക്കുന്നു ..