Wednesday, December 10, 2014

ജീവന്‍ വേണോ ? എങ്കില്‍ മതം മാറ് .

"രാവിലെ ജോലിക്ക് പോകാൻ ഉണർന്നപ്പോൾ വീടിനു പുറത്ത് ആയുധം പിടിച്ചു നില്ക്കുന്ന വരെ കണ്ട് ഞാൻ പേടിച്ചു.ഭാര്യയേയും രണ്ടു മക്കളെയും വിളിച്ചുണർത്തിയപ്പോഴേക്കും അവർ വീടിനുള്ളിൽ എത്തിയിരുന്നു.മൂര്ച്ചയുള്ള ആയുധങ്ങൾ മക്കളുടെ നേരെ പിടിച്ചു ജീവിക്കണോ എന്നവർ ചോതിച്ചു.നിലവിളിക്കുന്ന മക്കളെ നോക്കി അവർ പറഞ്ഞതാനുസരിക്കേണ്ടി വന്നു."

ഇത് നടക്കുന്നത് പാകിസ്ഥാനിലോ ഇറാഖിലോ അല്ല ,
ഇന്ത്യാ മഹാ രാജ്യത്തിന്‍റെ "ദില്‍" ആയ ദില്ലിയുടെ അടുത്ത പ്രദേശം, ലോക മഹാല്‍ഭുതങ്ങളിലൊന്നായ താജ്മഹല്‍ സ്ഥിതി കൊള്ളുന്ന ആഗ്രയില്‍ .

പക്ഷേ ഇവിടെ മതം മാറ്റുന്ന മതവും സ്വീകരിക്കപ്പെടാന്‍ നിര്‍ബന്ധിതമാകുന്ന മതവും പാകിസ്ഥാനില്‍ നിന്നും ഇറാഖില്‍ നിന്നും വ്യത്യസ്തമാണ്.
അതു കൊണ്ട് തന്നെ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്കും യു . എന്‍  നും ഇതൊരു വാര്‍ത്തയേ അല്ല .
ഇത് പോലോത്തെ ഒരു മതം മാറ്റലിന്റെ പേര് പറഞ്ഞാണ് ഫ്രാന്‍സ് ഇറാഖിലേക്ക് പട്ടാളത്തെ അയച്ചതും ആകാശത്ത കൂടെ പറന്ന് ചെന്ന്‍ ബോംബിടുന്നതും .

ISIS ന്‍റെ ക്രൂരതകള്‍ ഒരു വശത്ത് കൊട്ടിയാഘോഷിക്കുകയും മറു വശത്ത് ISIS നെ പോലും വെല്ലുന്ന രീതിയില്‍ RSS കാരനായ നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിന് ശേഷം RSS ന്‍റെ ക്രൂരതകള്‍ അരങ്ങ് വാഴുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലാകുന്നു .

എങ്ങോട്ടാണ് ഈ രാജ്യത്തിന്‍റെ പോക്ക് എന്നോര്‍ത് ഇവിടുത്തെ ന്യൂനപക്ഷങ്ങളും മതേത്വര ജനാധിപത്യ വിശ്വാസികളും ഒരു പോലെ ആശങ്കയിലാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പോലും നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ പുറപ്പെടുവിച് കൊണ്ടിരിക്കുന്നു .

ഒരു MP  പറഞ്ഞത് ഇന്ത്യക്കാരെല്ലാം രാമന്‍റെ മക്കള്‍ ആണെന്നാണ്‌ . എന്ന്‍ മാത്രമല്ല ഇത് അംഗീകരിക്കാത്തവര്‍ പാകിസ്താനിലേക്കും പോകണമെന്നും.
ഇന്ത്യയുടെ ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി പറഞ്ഞത് ഭഗവത്ഗീത ഇന്ത്യയുടെ ദേശീയ ഗ്രന്ഥം ആക്കണമെന്നാണ്. മന്ത്രി പറയേണ്ടിയിരുന്നത് ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യയുടെ ദേശീയ ഗ്രന്ഥം എന്നല്ലേ ...

ലോകമഹാത്ഭുതങ്ങളില്‍ തന്നെ വിസ്മയമായി മാറിയ താജ്മഹലില്‍ എത്തി നില്‍ക്കുന്നു അവസാനം .
ഷാജഹാന്‍ ചക്ക്രവര്‍ത്തിക്ക് മറ്റു സ്ഥലങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണോ ക്ഷേത്രം തകര്‍ത്ത് തന്‍റെ പ്രിയതമക്ക് താജ്മഹല്‍ പണിതത്  ?
മുഗള്‍ ചക്ക്രവര്‍ത്തിമാര്‍ക്ക് ഹൈന്ദവ ആരാധനാലയങ്ങളും ഹൈന്ദവരെയും ഇല്ലാതാക്കണം എന്ന അജണ്ട ഉണ്ടായിരുന്നെങ്കില്‍   ഇന്നും ഭൂരിപക്ഷമായി ഈ രാജ്യത്ത് ഇവിടുത്തെ ഹൈന്ദവ സഹോദരങ്ങള്‍  ഉണ്ടാകുമോ ?

ഇത് കൊണ്ടൊന്നും RSS ക്രൂരതകള്‍ അവസാനിക്കുമെന്നും ആരും കരുതുന്നില്ല .
അടുത്ത 5 വര്‍ഷക്കാലം ഇത് പോലെ പല സംഭവങ്ങളും ഉണ്ടാകും എന്ന്‍ തന്നെയാണ് ഇവിടുത്തെ സാധാരണ ജനങ്ങള്‍ കരുതുന്നത് .

ആദ്യമൊക്കെ മുസ്ലിംകള്‍ക്കെതിരെ മാത്രമേ RSS തീവ്രവാദികള്‍ പ്രവര്‍ത്തിച്ചിരുന്നുവുള്ളൂ എങ്കില്‍ ഇന്ന്‍ ഇന്ത്യയിലെ ന്യൂനപക്ഷമായ എല്ലാ വിഭാഗങ്ങള്‍ക്കെതിരെയും ആണ് RSS ന്‍റെ പ്രവര്‍ത്തനം .

അതു കൊണ്ട് തന്നെ മോഡി സര്‍ക്കാരിന്‍റെ കാലാവധി തീരുന്നത് വരെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കോയോടെ ആയിരിക്കും ഓരോ ദിവസവും തള്ളി നീക്കുക .

അടിസ്ഥാന ജനവിഭാഗത്തിന്റെ, പിന്നോക്കക്കാരന്റെ, പീഡിതന്റെ  മതമൈത്രിയുടെ , മഹാത്മാ ഗാന്ധി സ്വപ്നം കണ്ട ആ ഇന്ത്യ ... ആ ഇന്ത്യക്കായി ഇനിയും ഒരുപാട് കാലങ്ങള്‍ കാത്തിരിക്കെണ്ടിയിരിക്കുന്നു ..




Sunday, November 30, 2014

എന്‍റെ കലാലയം

ഇല്ല, മറക്കാനാവില്ല ഈ ബദാം മരത്തെ ....

എന്‍റെ കലാലയം .GVHSS KALPAKANCHERY . MALAPPURAM

പരലോകത്ത് വച്ച് ദൈവം എന്നോട് അവസാനത്തെ ആഗ്രഹം എന്താണെന്ന്‍ ചോദിച്ചാല്‍ ഞാന്‍ പറയും എന്നെ വീണ്ടും ഭൂമിയില്‍ ജനിപ്പിച് എനിക്ക് വീണ്ടും ആ പത്താം ക്ലാസ്സില്‍ പഠിക്കണം , അതേ സ്കൂള്‍ , ഈ ബദാം മരത്തിന്റെ അടുത്തുള്ള അതേ ക്ലാസ്സ്‌ റൂം , അതേ ക്ലാസ്സ്‌ മേറ്റ്സ് , അതേ കളിക്കൂട്ടുകാര്‍ , അതേ അധ്യാപകര്‍ ....

അതെ അത്രക്ക് രസകരമായിരിന്നു അവിടുത്തെ അനുഭവങ്ങള്‍ .

ഈ പത്താം ക്ലാസ്സിനെ കുറിച്ച് ഓര്‍കാത്ത ദിനങ്ങള്‍ ജീവിതത്തിലുണ്ടായിട്ടില്ല . മനസ്സില്‍ വല്ലാത്തൊരു കുളിരും നൊമ്പരവുമാണ് ഈ ഓര്‍മ്മകള്‍ സമ്മാനിക്കാര്‍ .

അന്നത്തെ കൂട്ടുകാര്‍ , ചെല്ലക്കിളികള്‍ എന്ന ഒമന പേരിട്ട് ഞങ്ങള്‍ വിളിച്ചിരുന്ന കൂട്ടുകാരികള്‍ ,ഞങ്ങളെ അറിവിന്‍റെ ലോകത്തേക്ക് കൊണ്ടെത്തിച്ച ഞങ്ങളുടെ  അധ്യാപകര്‍ എല്ലാവരും തുല്ല്യരായിരിന്നു . 

പരസ്പരം കളി പറഞ്ഞ് കളിച് ചിരിച് , ക്ലാസ്സ്‌ കട്ട്‌ ചെയ്ത് തുഞ്ചന്‍ പറമ്പിലും സിനിമക്കും പോയിട്ട് പിറ്റേന്ന് ക്ലാസ്സ്‌ ടീച്ചറായ സുഭദ്ര ടീച്ചറുടെ വായില്‍ നിന്ന്‍ കേള്‍ക്കുന്നതും വല്ലാത്തൊരു ഹരമായിരിന്നു അന്ന് . 

ഇന്ന് പല കൂട്ടുകാരും ജീവിത പ്രാരാബ്ദങ്ങലുമേന്ധി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിതവുമായി മല്ലിടുന്നു , പെണ്കുട്ടികളിലതികവും ഒന്നും രണ്ടും കുട്ടികളുമൊക്കെയായി കുടുംബ ജീവിതം നയിക്കുന്നു .


ചിലരെ ഫേസ് ബൂക്കിലൂടെ കണ്ടെത്തി . ഒരു കൂട്ടുകാരന്‍ whatsApp ഗ്രൂപുണ്ടാക്കി . എന്നാലും ചിലര്‍ ഇപ്പോഴും അഞാതരാന് , അതില്‍ പ്രധാനപ്പെട്ടത് റഷീദ് എന്ന പേരുള്ള സുഖമില്ലാത്ത ഒരു കുട്ടിയായിരിന്നു . അവന്‍ക്ക് ഞാന്‍ പ്രോജക്റ്റ് വര്‍ക്കുകള്‍ ചെയ്ത് കൊടുത്തിരുന്നത് വളരെ ഉത്സാഹത്തോടെ ആയിരിന്നു . ഇന്ന്‍ അവന്‍ എവിടെയുന്ടെന്നോ അവന്റെ അസുഖം മാറിയെന്നോ അറിയില്ല .


എന്തായാലും പടച്ചവന്‍ നമുക്ക് മറവി ശക്തി തന്ന് അനുഗ്രഹിചിട്ടുള്ളത് ചിലത് മറക്കാനാണ് . മറന്നേ പറ്റൂ ...


ഒത്തിരി  ദുഖത്തോടെ ......

Wednesday, November 5, 2014

ജിഹാദ് അനിവാര്യമാകുന്നത് എപ്പോള്‍ , എങ്ങെനെ , ആരാണ് ചെയ്യേണ്ടത് ?

സത്യ വിശ്വാസികള്‍ക്ക് നിസ്കാരം , നോമ്പ്  പോലെ തന്നെ നിര്‍ണ്ണായകമായ ഒരു കടമയാണ് ജിഹാദ് .

പക്ഷെ ഇന്ന്‍ കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയവുമാണ്‌ ജിഹാദ്.

ആദ്യം തന്നെ പറയട്ടെ ജിഹാദ് ഒരിക്കലും ഒരു അക്ക്രമമല്ല , അടിച്ചമര്‍ത്തപ്പെട്ടവന്റെയും പീഡിതന്റെയും നീതിക്കായുള്ള പോരാട്ടമാണ്.

യഥാര്‍ത്ഥത്തില്‍ ജിഹാദ് ചെയ്യേണ്ടത് എപ്പോഴാണെന്നും , ചെയ്യേണ്ടത് എങ്ങെനെയാനെന്നും , ആരാണ് ചെയ്യേണ്ടത് എന്നും പരിശുദ്ധ ഖുര്‍ആനില്‍
വളരെ വ്യക്തമായി തന്നെ കൊടുത്തിട്ടുണ്ട്.

ജിഹാദിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാന്‍ ഇതുപകരിക്കും എന്ന വിശ്വാസത്തോടെ ..

ജിഹാദിന്‍റെ പേരില്‍ ആദ്യം ഇറങ്ങിയ ഖുര്‍ആന്‍ സൂക്തം നമുക്കൊന്ന്‍ പരിശോധിക്കാം ....

സൂറ - ഹജ്ജ് - 39 " യുദ്ധത്തെ നേരിടേണ്ടി വരുന്ന (സത്യവിശ്വാസികള്‍ക്ക്) തങ്ങള്‍ ആക്ക്രമിക്കപ്പെടുന്നതിനാല്‍ (യുദ്ധം) അനുവധിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും അള്ളാഹു അവരെ സഹായിക്കാന്‍ ശക്തനത്രെ"

ഇവിടെ വളരെ വ്യക്തമാണ് വിശ്വാസത്തിന്റെ പേരില്‍ മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ധിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍  ജിഹാദ് അനുവദിനീയമാണെന്ന് .

അതുപോലെ വിശ്വാസത്തിന്റെ പേരില്‍ മുസ്ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ ഭവനങ്ങള്‍ കയ്യടക്കുകയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ ജിഹാദ് ആവശ്യമാണ്‌ ,

സൂറ - ഹജ്ജ് - 40  "സ്വന്തം വീടുകളില്‍ നിന്ന്‍ അന്യായമായി പുറത്താക്കപ്പെട്ടവരാണവര്‍, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന്‍ പ്രക്ക്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല . അള്ളാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസി മടങ്ങളും ,ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരിന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും , അല്ലാഹു സര്‍വ്വ ശക്തനും ഏറെ പ്രതാപിയും തന്നെ" .

വല്ല പ്രദേശത്ത് നിന്നും മുസ്ലിംകള്‍ ബഹിഷ്കരിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുമ്പോഴും അന്യായമായി കൊല ചെയ്യപ്പെടുമ്പോഴും ജിഹാദ് അനിവാര്യമാണ് .
ആഭ്യന്തര ഭദ്രത തകര്‍ക്കും വിധം നുണ വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുമ്പോഴും ജിഹാദ് അനുവധിനീയമാണ്.

എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അതില്‍ നിന്ന്‍ പിന്തിരിയാനും ഖുറാന്‍ പറയുന്നു ."അറിയുക അതിക്ക്രമികളോട് അല്ലാതെ ഒരു വിധ കയ്യേറ്റവും പാടില്ല " (സൂറ- ബകറ-193)

എന്നാല്‍ ഇന്നത്തെ നമ്മുടെ തലമുറ ചെയ്യുന്നതോ അല്ലാഹുവിന്‍റെ കല്‍പ്പനകളെ കണ്ടില്ലെന്ന്‍ നടിച് ഇഹലോക സുഖലോലുപതിയില്‍ നീരാടുന്നു .


# ജിഹാദ് എങ്ങെനെ ചെയ്യണം ?

ശക്തി സംഭരിക്കാന്‍ ഖുറാന്‍ പറയുന്നു  (സൂറ-അന്‍ഫാല്‍-60)
മുന്‍കരുതലുകള്‍ എടുക്കാന്‍ പറയുന്നു (സൂറ-ന്നിസാഅഉ-102)

പരിശീലനം നേടല്‍ പ്രധാനമാണ് , തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും .

# ആര് ചെയ്യണം ?

എല്ലാ സത്യ വിശ്വാസികളുടെയും കടമയാണ് ജിഹാദ് .


(ശുഭം)

(ജിഹാദ് ഒരിക്കലും ഒരു അക്ക്രമമല്ല , അടിച്ചമര്‍ത്തപ്പെട്ടവന്റെയും പീടിതന്റെയും നീതിക്കായുള്ള പോരാട്ടമാണ്)

Monday, November 3, 2014

ഇസ്ലാമില്‍ സ്ത്രീകള്‍ (ഒരു ചെറിയ ഉദാഹരണം)

മദീനയിലെ ഒരു പ്രഭാതം....

നടപ്പാതകളിലൂടെ തിരക്കിട്ട് നടക്കുകയാണ് ഖലീഫ ഉമര്‍. കൂടെ സഹായി ജാറൂദ് അബ്ദിയും.. പെട്ടെന്നാണ് അല്‍പ്പം പ്രായമായ ഒരു സ്ത്രീ ഉമറിന്റെ മുന്നില്‍ വന്നു നിന്ന് ഉമറിനെ തടഞ്ഞു നിര്‍ത്തിയത്.. ആ സ്ത്രീയെ കണ്ടതും ഉമര്‍ വിനയാന്വിതനായി അവിടെ നിന്നു.. ഉമര്‍ നിന്നതും ആ സ്ത്രീ ഉമറിനെ അധികാരഭാവത്തില്‍, ശാസനാസ്വരത്തില്‍ ഉപദേശിക്കാന്‍ തുടങ്ങി..

"ഹേ ഉമര്‍, ഉക്കാളചന്തയില്‍ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈര്‍ (കൊച്ചു ഉമര്‍) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമര്‍ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോള്‍ വിശ്വാസികളുടെ എല്ലാം അമീര്‍ (നേതാവ്) ആയിരിക്കുന്നു.. അതിനാല്‍ പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്ന് ദൂരെ കിടക്കുന്ന മനുഷ്യനും അടുത്ത ബന്ധുവിനെപ്പോലെയാകുന്നു"

എന്നിട്ട് അവര്‍ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികള്‍ ഉമറിനോട് സംസാരിക്കാന്‍ തുടങ്ങി.. അത് കഴിഞ്ഞപ്പോള്‍ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാന്‍ തുടങ്ങി.. കിസ്രയും ഹിര്‍ക്കലും വരെ പേടിയോടെ മാത്രം കാണുന്ന ഉമര്‍ ആ സ്ത്രീക്ക് മുന്നില്‍ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ആരാണ് ഈ വൃദ്ധ, ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാന്‍ മാത്രം? ഇസ്ലാമികരാഷ്ട്രത്തിലെ ഗജകില്ലാഡികള്‍ വരെ, എന്തിനു സാക്ഷാല്‍ ഖാലിദ് ബിന്‍ വലീദ് പോലും ഉമറിന്റെ മുന്നില്‍ ഇങ്ങനെ നില്‍ക്കില്ലല്ലോ..? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി..

"ഹേ സ്ത്രീ.. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങള്‍ അമീറുല്‍ മുഅമിനീന്റെ (വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനു പോവുകയാണ് എന്നറിയില്ലേ?"

അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദം പൊങ്ങി.. അതെ, ഉമര്‍ വീണ്ടും ഉമറായി..!

"നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്...!!

ഖൗല.. ആ പേര് ജാറൂദിന് അത്ര പരിചിതം ആയിരിക്കില്ല.. അതൊരു ഫ്ലാഷ്ബാക്ക് ആണ്..

പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്ന് ഖൗല യുവതിയാണ്.. ളിഹാര്‍ എന്ന അറബികളുടെ അങ്ങേയറ്റം നികൃഷ്ടമായ ഒരു അനാചാരത്തിന്റെ ബലിയാടാവേണ്ടി വന്നവള്‍.. ഭാര്യയോടു ദേഷ്യപ്പെടുമ്പോള്‍ അക്കാലത്തെ ഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ഒരു ആചാരം. ളിഹാര്‍ ചെയ്യുക.. അതോടെ ഭാര്യയുമായുള്ള കിടത്തവും വേഴ്ചയിലേര്‍പ്പെടുന്നതും അയാള്‍ അവസാനിപ്പിക്കും. എന്നാല്‍ ഭാര്യക്ക് അയാളെ വിട്ടു പോകാനും പറ്റില്ല.. ഭാര്യയെ ഒഴിവാക്കുകയും വേണം എന്നാല്‍ അവളുടെ സ്വത്തുക്കള്‍ ലഭിക്കുകയും വേണം എന്ന് ചിന്തിക്കുന്ന കുബുദ്ധികള്‍ നല്ലവണ്ണം ഈ അനാചാരം ഉപയോഗിച്ചിരുന്നു.. എത്രയെത്ര അറബി സ്ത്രീകളെയാണ് ഈ അനാചാരം കണ്ണീരു കുടിപ്പിച്ചത്..?

പക്ഷെ ഖൗല അങ്ങനെയൊരു സാധാരണ സ്ത്രീയല്ലല്ലോ.. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചു.. ഫലം ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ നബിയുടെ മുന്നില്‍ എത്തി.. ഈ അനാചാരത്തിനെതിരെ ശബ്ദിക്കാന്‍, അത് നിരോധിക്കാന്‍ അവര്‍ നബിയോട് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.. ദേഷ്യവും കോപവും സഹിക്കാന്‍ കഴിയാതെ ആ സ്ത്രീ തന്റെ ആ നേതാവിനോട് തന്റെ ആവലാതികള്‍ ആവര്‍ത്തിച്ചു പറഞ്ഞു തര്‍ക്കിച്ചു.. നബിയുടെ ശബ്ദത്തിനു മേലെയെങ്ങാനും സഹാബികളില്‍ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നാല്‍ അപ്പോള്‍ അല്ലാഹു അതിനെ ശാസിച്ചു കൊണ്ട് വചനങ്ങള്‍ ഇറക്കുമായിരുന്നു.. പക്ഷെ ഖൗലയുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല.. മറിച്ചു ഓണ്‍ ദി സ്പോട്ടില്‍ ആ സ്ത്രീയേ പിന്തുണച്ചു കൊണ്ട് എഴാനാകാശത്ത് നിന്നും വചനങ്ങള്‍ ഇറങ്ങി..

"തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും." (ഖുര്‍ആന്‍ 58:1,2)

ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീക്ക് എഴാനാകാശത്ത് നിനും ദൈവത്തിന്റെ ഐക്യദാര്‍ഢ്യം.. സ്ത്രീയുടെ വേദനകള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം...

ഖൗല, ഒരു അനാചാരത്തിന്റെ വേര് അറുത്തവള്‍. അനേകം സ്ത്രീകളുടെ കണ്ണീരിനു വേണ്ടി ശബ്ദിച്ചവള്‍.. അവളാണ് ഉമറിന്റെ മുന്നില്‍ നില്‍ക്കുന്നത്. നബിയോട് വരെ ഉച്ചത്തില്‍ സംസാരിക്കാന്‍ ധൈര്യപ്പെട്ടവള്‍ ആണവള്‍.. അന്ന് ദൈവം തന്റെ വചനങ്ങളാല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ആദരിച്ച ആ സ്ത്രീക്ക് മുന്നില്‍ ഉമര്‍ പിന്നെ വിനയാന്വിതന്‍ ആയി നില്‍ക്കാതിരിക്കുമോ?

"ഇത് ഖൗലയാണ്.. തന്റെ പരാതികള്‍ ഏഴാകാശങ്ങളില്‍ കേള്‍ക്കപ്പെട്ട വനിതയാണവര്‍. അതിനാല്‍ അല്ലാഹുവാണെ, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞുകഴിയും വരെ ഞാന്‍ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ.."

ഉമര്‍ ഖൗലക്ക് നേരെ തിരിഞ്ഞു.. "അല്ലയോ സഹോദരീ, പറഞ്ഞാലും.. ഉമര്‍ ഇതാ കേള്‍ക്കാന്‍ തയ്യാറാണ്.."

വിനയാന്വിതനായി തന്റെ മുന്നില്‍ നില്‍ക്കുന്ന ഖലീഫയെയും അന്തം വിട്ടു നില്‍ക്കുന്ന ജാറൂദിനെയും മാറി മാറി നോക്കിയ ശേഷം ഖൗലയുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ പുഞ്ചിരി ഇസ്ലാമികചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു..

ഇസ്ലാം സ്ത്രീവിരുദ്ധം ആണെന്നും സ്ത്രീകളുടെ വിഷമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മതം ആണെന്നും പറയുന്ന വിമര്‍ശകര്‍ക്ക് മുന്നില്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനങ്ങള്‍ ഇന്നും പുഞ്ചിരി തൂകി നില്‍ക്കുന്നു.. ആ വിമര്‍ശകര്‍ക്ക് ഖൗലയെ അറിയില്ല, മറിയമിനെ അറിയില്ല, ആസിയയെ അറിയില്ല, ഹാജറയെയും ഖദീജയെയും അറിയില്ല, ഫാത്വിമയെയും ആയിഷയെയും അറിയില്ല, ഉമ്മു അമ്മാറയെയും സുമയ്യയെയും അറിയില്ല.. അവര്‍ക്ക് അറിയാവുന്നത് ചില 'മലാല'മാരെ മാത്രമാണ്..




(എഴുതിയത് : റമീസ് മുഹമ്മദ്‌)

Thursday, October 30, 2014

നില്‍പ്പ് സമരം

നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ...

എന്ന്‍ കവി പാടിയപ്പോള്‍ ലജ്ജിച്ചത്
 പൗര ബോധം ഉള്ള മലയാളി സമൂഹമാണ് .

പിറന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി ആദിവാസികള്‍ "നില്‍പ്പ്" തുടങ്ങിയിട്ട് നൂറു ദിവസങ്ങളും ഒരാഴ്ചയും പിന്നിട്ടു .
2001 സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി 48 ദിവസം സെക്രട്ടേറിയറ്റിനു മുമ്പില്‍ കുടില്‍ കെട്ടി സമരം നടത്തിയപ്പോള്‍, സമരം അവസാനിപ്പിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ആവശ്യം. ഇത് വാക്കാലുള്ള ഉറപ്പുകളായിരുന്നില്ല. ഇരു പക്ഷത്തുമുള്ളവര്‍ ഒപ്പിട്ട് കൈമാറിയ ഉറപ്പുകളായിരുന്നു. സമരത്തോട് ഐക്യദാര്‍ഢ്യപ്പെട്ട കേരളത്തിലെ പൗര സമൂഹത്തിനു നല്‍കിയ ഉറപ്പും വാഗ്ദാനവുമായിരുന്നു.
പുതിയതായി ഒന്നും ആദിവാസികള്‍ ആവശ്യപ്പെടുന്നില്ല .

കഞ്ഞിവെള്ളത്തില്‍ മുക്കിയെടുത്ത ചുരുളാത്ത ഖദര്‍ വസ്ത്രങ്ങള്‍ ധരിച് AC കാറുകളില്‍ സഞ്ചരിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന ശികണ്ടിയെ ആണല്ലോ വിദ്യാ സമ്പന്നരായ കേരളീയ സമൂഹത്തിന് മുഖ്യ മന്ത്രിയായി ലഭിച്ചത് എന്നോര്‍ക്കുബ്ബോള്‍ ലജ്ജ തോന്നുന്നു ,
ഈ ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിക്കാരും കക്ഷിക്കാരും ഫെയ്സ്ബുക്കില്‍ വന്ന്‍ ആധിവാസികള്‍ക്ക് വേണ്ടി കള്ളകണ്നീരോഴുക്കുബ്ബോള്‍ പുച്ഛം തോന്നുന്നു .

കേരളം ഒരു ഭ്രാന്ധാലയമാനെന്ന്‍ പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ അര്‍ത്ഥവതാകുന്നു

മരണം

സമയം പുലര്‍ച്ചെ 3 മണി ,

എന്‍റെ BOSS ഇന്നാണ് ഈജിപ്തില്‍ നിന്നും തിരിച് വരുന്നത് , അദ്ദേഹത്തെ പിക്ക് ചെയ്യാന്‍ റിയാദ് എയര്‍ പോര്‍ട്ടിലേക്ക് പോകുകയാണ് ഞാന്‍ . 

നിശബ്ദതയുടെ വീഥികളില്‍ തിളങ്ങി നില്‍ക്കുന്ന തെരുവ് വിളക്കുകള്‍ , തെരുവ് വിളക്കുകളുടെ മങ്ങിയ പ്രകാശം ഒഴിഞ്ഞ പാതയെ കൂടുതല്‍ സുന്ദരിയാക്കുന്നു ...

കിംഗ്‌ അബ്ദുള്ള റോഡ്‌ വഴി എയര്‍ പോര്‍ട്ട്‌ റോഡില്‍ പ്രവേശിക്കണം . കിംഗ്‌ അബ്ദുള്ള റോട് സൈഡില്‍ ഒരു പാര്‍ക്കുണ്ട് , ഒരു നിമിഷം എന്‍റെ ശ്രദ്ദ ആ പാര്‍ക്കിന്‍റെ പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വില പിടിപ്പുള്ള ഒരു വാഹനത്തിലേക്ക് പോയി , സത്യത്തില്‍ ആ വാഹനത്തിന്റെ അടുത്തുള്ള ഒരു കാഴ്ചയിലാണ് എന്‍റെ കണ്ണുകള്‍ ഉടക്കിയത് .
ഒരു സൗദി പൗരന്‍ എന്ന്‍ തോന്നിക്കുന്ന ആള്‍ രണ്ട് കയ്യും മുകളിലേക്ക് ഉയര്‍ത്തി ദൃഷ്ടി മുകളിലേക്കാക്കി പ്രാര്‍തിക്കുകയാണ് , കണ്ണുകളില്‍ നിന്നും കണ്ണ്‍നീര്‍ ഉറ്റുന്നു ,
ഞാന്‍ സമയം നോക്കിയപ്പോള്‍ 3 മണി (AM) കഴിഞ്ഞിട്ടെയുള്ളു .
റോഡുകള്‍ എല്ലാം വിജനമാണ് , രണ്ടോ മൂന്നോ വാഹനങ്ങള്‍ മാത്രമേയുള്ളൂ .. ഈ കാഴ്ച്ച എന്നെ എന്തോ അബ്ബരുപ്പുളവാക്കി എന്തൊക്കെയോ ചിന്തകള്‍ വന്ന്‍ എന്നെ മൂടി ..

എന്തായിരിക്കും അയാള്‍ പ്രാര്‍ത്ഥിക്കുന്നത് ?
ഒരു സൗദി പൗരനായ അയാള്‍ക്ക് ഇഹലോകത്തെ കുറിച് ദൈവത്തിനോട് ഒന്നും ആവശ്യപ്പെടാനുണ്ടാകില്ല .

എന്നിട്ടും എന്തായിരിക്കും ഈ അസമയത്ത് റോഡ്‌ സൈഡില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ കാരണം ?

ഒരു പക്ഷേ നമ്മെളെല്ലാവരും ചിന്ധിക്കാന്‍ ഭയക്കുന്ന മരണത്തെ കുറിച് ആയിരിക്കില്ലേ ... മരണത്തോടെ ആരംഭിക്കുന്ന പരലോക ജീവിതത്തെ കുറിചായിരിക്കില്ലേ ...
ആയിരിക്കും .. ആകാനാണ് സാധ്യത .

നമ്മളില്‍ പലരും മരണത്തെ കുറിച്ചോ അതിന് ശേഷമുള്ള പരലോക ജീവിതത്തെ കുറിച്ചോ ചിന്ധിക്കാറില്ല ..
ഒരു നിമിഷം ഒന്ന്‍ മരണത്തെ കുറിച് ചിന്ധിച് നോക്കൂ ..
ഒരു സുപ്പ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും ജീവിതവും നമ്മുടെ ഉറ്റവരെയും ഉടിയവരെയും ഉപേക്ഷിച് പോകുന്ന ആ നിമിഷം .
എന്തായിരിക്കും നമ്മുടെ അവസ്ഥ ...
നമ്മുടെ വേണ്ടപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും ...

"മരണം ജീവിതത്തിന്റെ തുടക്കമാണ് "
"മരിക്കുബ്ബോഴാണ് ജനിക്കുന്നത് "

മരണത്തോടെ ജനിക്കുന്ന പരലോക ജീവിതമോ ..
ഇഹലോക ജീവിത വിജയങ്ങള്‍ക്കായി നമ്മള്‍ ജോലി ചെയ്യുന്നു ,
പണം സമ്പാദിക്കുന്നു ...
എന്നാല്‍ പരലോക വിജയത്തിന് വേണ്ടി നമ്മള്‍ എന്ത് ചെയ്തു ?

നമ്മുടെ ലക്‌ഷ്യം മരണ ശേഷമുള്ള പരലോക ജീവിതമാകട്ടെ ..